Kerala
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം.
Kerala
പാലക്കാട്: പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. പുലാമന്തോൾ വളപ്പിൽ ബഷീർ (68) ആണ് മരിച്ചത്.
ഇന്ന് ഉച്ച ക്ക് രണ്ടോടെയാണ് ബഷീർ വീട്ടുവളപ്പിൽ വീണ് കിടക്കുന്നത് സമീപവാസികൾ കാണുന്നത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൂര്യാതപത്തെതുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ പോളിംഗ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനൻ ആചാരി(61) ആണ് മരിച്ചത്.
കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിയിൽ രോഗിയായ മരുമകനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഡ്രൈവറുടെ അടിയേറ്റ് വയോധികൻ മരിച്ചു. രാജ്ഗഡ് സ്വദേശി ഭഗവാൻ സിംഗ് (60) ആണ് മരിച്ചത്. സംഭവത്തിൽ ഡ്രൈവർ കൈലാഷ് തൻവാറിനെ (26) അറസ്റ്റ് ചെയ്തു.
ഖിൽച്ചിപുർ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച മരുമകൻ മനോഹർ സിംഗിനെ രാജസ്ഥാനിലെ ജാലാവറിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഭഗവാൻ സിംഗും കുടുംബവും.
എന്നാൽ ഖിൽച്ചിപൂരിൽ വച്ച് ഒരു പിക്ക് അപ്പ് വാൻ മറ്റ് വാഹനങ്ങളിൽ ഇടിച്ച് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഭഗവാൻ പുറത്തിറങ്ങി കൈലാഷിനോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഭഗവാൻ തലയിലെ മുറിവ് തുണി ഉപയോഗിച്ച് കെട്ടിവച്ച ശേഷം യാത്ര തുടർന്നു. 50 കിലോമീറ്റർ പിന്നിട്ടപ്പോൾ രക്തം തുണിയിലൂടെ പുറത്തേക്ക് വരുന്നത് കണ്ട് വീട്ടുകാർ അദ്ദേഹത്തെ രാജസ്ഥാനിലെ ആശുപത്രിയിൽ എത്തിച്ചു.
നില ഗുരുതരമായതിനാൽ ഉടൻ തന്നെ ജാലാവറിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജാലാവറിലെ ആശുപത്രിയിലെത്തിയപ്പോഴേക്കും ഭഗവാൻ മരണത്തിനു കീഴടങ്ങിയിരുന്നു.
സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവുകളും പരിശോധിച്ച ശേഷം പോലീസ് ഒളിവിൽ പോയ പ്രതിയെ പിടികൂടി. അക്രമം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: യുപിയിലെ സുൽത്താൻപുരിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിലിടിച്ച് വയോധികൻ മരിച്ചു. ഗർവാര സ്വദേശി റാം അനുജ് മിശ്ര (80) ആണ് മരിച്ചത്. റാമിന്റെ വീടിന് സമീപത്തായായിരുന്നു സംഭവം.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റാം. അദ്ദേഹത്തിന്റെ വീടിന് സമീപത്തെത്തി തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിനു കീഴടങ്ങി.
അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
National
കട്ടക്ക്: ഒഡീഷയിലെ കെന്ദ്രപര ജില്ലയിൽ വയോധികൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെന്ദ്രപര ജില്ലയിലെ ജഗുലെയ്പാഡ ഗ്രാമവാസികളെയാണ് തേനീച്ച കൂട്ടം ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബൈലോചൻ ബിസ്വാൾ എന്ന 76 കാരന് മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബാക്കിയെല്ലാവരും ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം മടങ്ങി.
Kerala
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ശിവപ്രസാദ് (62) ആണ് മരിച്ചത്.
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ശിവപ്രസാദ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.
പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വയോദികൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ (83) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ അഴിക്കോട് ജംക്ഷനിൽ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റതോടെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: ജമീല ബീവി. മകൾ: സിമി. മരുമകൻ: നിസാം.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടിപ്പരിക്കേൽപ്പിച്ചത്. അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്.
പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയും വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവ സമയം അനുപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
സംഭവ ശേഷം രാജനെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെയും മകളാണ് അനുപ.
Kerala
കോട്ടയം: അയ്മനത്ത് ഒരു കാൽ മുറിച്ചുമാറ്റിയ വികലാംഗനായ വയോധികനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്മനം പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് റോഡരികിൽ വയോധികനെ അവശ നിലയിൽ കിടന്നിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഏകദേശം 75 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ സമീപത്തായി രണ്ട് ഊന്ന് വടികളും ഉണ്ടായിരുന്നു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊതുപ്രവർത്തകരായ ടി.ഡി. പ്രസന്നൻ, പ്രദീപ്, രാജേഷ് എന്നിവർ മുൻകൈയെടുത്താണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയിരുന്നു. വയോധികനെ തിരിച്ചറിയുന്ന രേഖകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. 13 വയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാൾ കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് വയോധികൻ മരിച്ചു. കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണൻ. ജോലിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി വയോധികന് ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്ഗദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന് എന്ന മാരൻ (60) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സഹോദരിയോടൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരനെ കടുവ ആക്രമിക്കുകയായിരുന്നു. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു
മാരന്റെ മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിധ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് മതിയായ ജാഗ്രത സ്വീകരിച്ചില്ലെന്നും കുറച്ചുദിവസം മുൻപ് പ്രദേശത്ത് കടുവ പോത്തിനെ ആക്രമിച്ചിരുന്നു എന്നും നാട്ടുകാർ പറയുന്നു.
District News
മേലാറ്റൂർ: ഗൃഹനാഥൻ ഉപയോഗശൂന്യമായ കിണറ്റിൽവീണു മരിച്ച നിലയിൽ. മേലാറ്റൂർ പുല്ലിക്കുത്തെ അക്കരാത്ത് മുരളീധര (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്നു നടത്തിയ തെരച്ചിലാണ് വയലോരത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി.
സംസ്കാരം ഇന്നുരാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: അമൽ (ഷാർജ), അരുണ്‍ (ദുബായ്), കാർത്തിക്.
National
മുംബൈ: 1993ലെ മുംബൈ കലാപ കേസിലെ കുറ്റാരോപിതനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 53കാരനെ കേസിൽ നിന്നും ഒഴിവാക്കിയത്.
1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനു പിന്നാലെയാണ് മുംബൈയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഭവം കഴിഞ്ഞ് 33 വർഷങ്ങൾക്ക് ശേഷമാണ് ആസിഫ് അലി ഷെയ്ഖ് എന്നയാളെ കൊലപാതകശ്രമം, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി അഡീഷണൽ സെഷൻസ് ജഡ്ജി എം.ബി. ഓസ അറിയിച്ചത്.
നിയമവിരുദ്ധമായ സംഘം ചേരലിലോ കലാപത്തിലോ ഷെയ്ഖിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, 1993 ജനുവരി 12ന് നഗരത്തിലെ വഡാല (കിഴക്ക്) പ്രദേശത്ത് രണ്ട് സമുദായങ്ങളിൽ നിന്നുള്ള 300 മുതൽ 400 വരെ ആളുകൾ ഏറ്റുമുട്ടി. സമീപത്തെ വീടുകൾക്കും ഫാക്ടറികൾക്കും നേരെ കല്ലുകൾ, സോഡ കുപ്പികൾ, തീ പന്തങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ എറിഞ്ഞു.
ലാത്തി ചാർജ് ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസ് ഒടുവിൽ ആകാശത്തേക്ക് വെടിവച്ചു. കല്ലേറിൽ നാല് പേർക്ക് പരിക്കേറ്റതായി പ്രോസിക്യൂഷൻ പറഞ്ഞു.
2003 നും 2023നും ഇടയിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 14 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2025 ജൂലൈയിലാണ് ഷെയ്ഖ് അറസ്റ്റിലായത്. ഷെയ്ഖും മറ്റ് പ്രതികളും ചേർന്ന് നിയമവിരുദ്ധമായി സംഘം ചേർന്നു എന്നതിന് നേരിട്ടുള്ളതോ സാഹചര്യപരമായതോ ആയ തെളിവുകളൊന്നുമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
National
ലക്നോ: ഉത്തർപ്രദേശിലെ കൗഷാംബിയിൽ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്റെ വീടിന്റ മുന്നിൽ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.